Around us

രാജ്യത്തെ മികച്ച 50 എല്‍എമാരുടെ പട്ടികയില്‍ രണ്ടാമത് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ കൊല്ലണമെന്ന് പറഞ്ഞ ബിജെപി എംഎല്‍എ

ഫെയിം ഇന്ത്യ- ഏഷ്യ പോസ്റ്റ് സര്‍വ്വേയിലൂടെ കണ്ടെത്തിയ രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് ബിജെപി എംഎല്‍എ ടി രാജാസിങ് ആണ്. റോഹിങ്ക്യന്‍ മുസ്ലീങ്ങളെ കൊല്ലണമെന്ന് ഫെയ്‌സ്ബുക്കിലൂടെ ആഹ്വാനം ചെയ്തയാളായിരുന്നു രാജാ സിങ്. തെലങ്കാനയിലെ ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാജാ സിങ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2018 ജൂലൈ 31നാണ് രാജാ സിങ് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസ്താവന നടത്തിയത്. റോഹിങ്ക്യകളും ബംഗ്ലാദേശികളുമായ അനധികൃത കുടിയേറ്റക്കാര്‍ രാജ്യം വിട്ട് പോയില്ലെങ്കില്‍ അവരെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ആഹ്വാനം. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന കരട് പുറപ്പെടുവിട്ടതിന്റെ അടുത്ത ദിവസമായിരുന്നു പ്രസ്താവന. രാജാ സിങിന്റെ വിദ്വേഷ പ്രചരണത്തിന്മേല്‍ നടപടി എടുക്കാന്‍ ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് തയ്യാറായില്ല എന്ന വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടം പിടിച്ചത് തൃത്താല എംഎല്‍എ വിടി ബല്‍റാം മാത്രമാണ്. ബാസിഗര്‍ വിഭാഗത്തിലാണ് ബല്‍റാമിനെ ഏഴാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ വിടി ബല്‍റാം ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നില്ല.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT