Around us

ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി റെയില്‍വേ; തീരുമാനം പദ്ധതി നടത്തിപ്പിലെ കാലതാമസം കണക്കിലെടുത്തെന്ന് വിശദീകരണം

ചൈനീസ് കമ്പനിയുമായുള്ള 471 കോടി രൂപയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ. ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് കമ്പനിയെയാണ് ഒഴിവാക്കിയത്. കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിങ്, ടെലികോം കരാറായിരുന്നു കമ്പനിയുമായുണ്ടായിരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പദ്ധതി നടത്തിപ്പിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. 2016ലായിരുന്നു കമ്പനിയുമായി റെയില്‍വേ കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ അടക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയും രംഗത്തെത്തിയിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT