Around us

'സുരക്ഷിതമല്ല, വിവരങ്ങള്‍ ചോരുന്നു', ടിക് ടോക് അടക്കം 52 ആപ്പുകള്‍ നിരോധിക്കണമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍

ചൈനയുമായി ബന്ധമുള്ള 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍. ആപ്പുകള്‍ വിലക്കുകയോ, ഉപയോഗം അവസാനിപ്പിക്കാന്‍ ജനങ്ങളോട് നിര്‍ദേശിക്കുകയോ ചെയ്യണമെന്നാണ് കേന്ദ്രത്തോട് ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും, വലിയ അളവില്‍ വിവരങ്ങള്‍ ചോരുന്നുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ടിക് ടോക്, വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പായ സൂം, യുസി ബ്രൗസര്‍, എക്‌സെന്‍ഡര്‍, ഷെയര്‍ ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകളാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദേശത്തെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയേറ്റും പിന്തുണച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സുരക്ഷയെ ബാധിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT