Around us

പബ്ജി അടക്കം 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഇന്ത്യ, ശുപാര്‍ശ നല്‍കി

പബ്ജി അടക്കം 295 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ടിക്ക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് കൂടുതല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. പബ്ജി കൂടാതെ സിലി, അലി എക്‌സ്പ്രസ്, ലുഡോ വേള്‍ഡ് ഉള്‍പ്പടെയുള്ള ആപ്പുകളും നിരോധിക്കാന്‍ ഐടി മന്ത്രാലയത്തിന്റെ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചൈനീസ് ആപ്പുകള്‍ കൂടാതെ ചൈനീസ് കമ്പനികള്‍ക്ക് നിക്ഷേപമുള്ള ആപ്പുകളും നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ചൈനീസ് ആപ്പുകള്‍ കൂട്ടത്തോടെ നിരോധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ കടുത്ത നടപടിയിലേക്ക് ഇന്ത്യ നീങ്ങുന്നതെന്നാണ് സൂചന.

ഫേസ്‌യു, കാപ്പ്കട്ട്, 141 എംഐ ആപ്പുകള്‍ എന്നിവയും ഇത്തവണ നിരോധന പട്ടികയില്‍ ഇടംപിടിക്കും. പട്ടികയിലുള്ള ആപ്പുകള്‍ ഡാറ്റാ സ്വകാര്യതയുടെ കാര്യത്തില്‍ എത്രത്തോളം ഉറപ്പ് നല്‍കുന്നുണ്ട് എന്നത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഈ ആപ്പുകളിലൂടെ ഡാറ്റ ചൈനയിലേക്ക് ചോരുന്നതിനെകുറിച്ചും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഡാറ്റാ ചോര്‍ച്ച കണ്ടെത്തിയാല്‍ അവയ്ക്ക് നിരോധനമുണ്ടാകും എന്നാണ് വിവരം.

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT