Around us

രാജ്യത്ത് ശക്തമായ പ്രതിപക്ഷം വേണം; ജനാധിപത്യത്തോട് കൂറുള്ള രാഷ്ട്രീയ പാര്‍ട്ടികളും; നരേന്ദ്ര മോദി

രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ചയെ വിമര്‍ശിക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടോ പ്രത്യേകയാളോടോ വ്യക്തിപരമായ വിരോധമില്ലെന്നും നരേന്ദ്ര മോദി.

'' രാജ്യത്ത് ശക്തമായ പ്രതിപക്ഷവും ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ പാര്‍ട്ടികളും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കുടുംബവാഴ്ചയ്ക്ക് കീഴിലുള്ള പാര്‍ട്ടികള്‍ ആ രോഗത്തില്‍ നിന്ന് മുക്തമാകാന്‍ ശ്രമിക്കണം. ഒരു പാര്‍ട്ടിയോടും പ്രത്യേക വ്യക്തിയോടും എനിക്ക് നീരസമില്ല,'' പ്രധാനമന്ത്രി പറഞ്ഞു.

കുടുംബവാഴ്ചയെക്കുറിച്ചുള്ള തന്റെ നിലപാട് യുവാക്കള്‍ ഗൗരവതരമായി എടുക്കുന്നതില്‍ ആ രീതി പിന്‍തുടരുന്നവര്‍ക്ക് നീരസമുണ്ടെന്നും മോദി.

രാഷ്ട്രീയരംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും സ്വജനപക്ഷപാതം വികസനത്തെ തടസ്സപ്പെടുത്തുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള സ്വജനപക്ഷപാതികള്‍ തനിക്കെതിരെ കോപ്പുകൂട്ടുകയാണെന്നും മോദി പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT