Around us

രാജ്യത്ത് വാക്‌സിനേഷന്‍ 100 കോടി ഡോസ് കടന്നു; ചരിത്രനേട്ടം ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 100 കോടി ഡോസ് കടന്നു. 9 മാസം കൊണ്ടാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ചൈനയ്ക്ക് ശേഷം നൂറ് കോടി വാക്‌സിനേഷന്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നേട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എംഎല്‍ ആശുപത്രിയിലെത്തി.

ചരിത്രനേട്ടം സ്വന്തമാക്കിയതില്‍ വലിയ ആഘോഷ പരിപാടികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും.

വ്യാഴാഴ്ച രാവിലെ 9.47നാണ് ഇതുവരെയുള്ള കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ്പുകളുടെ എണ്ണം 100 കോടി കഴിഞ്ഞതായി കൊവിന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയത്. 18 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും, 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT