അംബാനി കുടുംബം   
Around us

വെളിപ്പെടുത്താത്ത വിദേശനിക്ഷേപം; മുകേഷ് അംബാനിയുടെ കുടുംബത്തിന് കള്ളപ്പണ നിയമ പ്രകാരം നോട്ടീസ്

THE CUE

വെളിപ്പെടുത്താത്ത വിദേശ നിക്ഷേപമുണ്ടെന്ന വിവരം ചൂണ്ടിക്കാട്ടി റിലയന്‍സ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയ്ക്കും മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവര്‍ക്കുമാണ് നോട്ടീസ് ലഭിച്ചത്. കള്ളപ്പണ നിയമം 2015 പ്രകാരം മാര്‍ച്ച് 28ന് മുംബൈ ഇന്‍കംടാക്‌സ് യൂണിറ്റ് അംബാനി കുടുംബത്തിന് നോട്ടീസ് നല്‍കിയതിന്റെ വിവരങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടു.

ജനീവ എച്ച്എസ്ബിസി ബാങ്കില്‍ അക്കൗണ്ടുള്ള 700 ഇന്ത്യക്കാരേക്കുറിച്ച് 2011ല്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരമായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. എച്ച്എസ്ബിസി ജനീവയിലെ 14 അക്കൗണ്ടുകളേക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട വാര്‍ത്ത വിവാദമായിരുന്നു. നികുതി കുറവുള്ള സ്ഥലങ്ങളിലെ സ്ഥാപനങ്ങളുടെ പേരിലുള്ള 14 അക്കൗണ്ടുകളിലുമായി 601 ദശലക്ഷം ഡോളര്‍ (4268.94 കോടി രൂപ) ഉണ്ടായിരുന്നതായും ഇവയുടെ കണ്ണി അവസാനിക്കുന്നത് റിലയന്‍സ് ഗ്രൂപ്പിലാണെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. 14 സ്ഥാപനങ്ങളില്‍ ഒന്നിന്റെ 'ആത്യന്തിക ഗുണഭോക്താക്കള്‍' അംബാനി കുടുംബാംഗങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. അംബാനി കുടുംബത്തിന് നോട്ടീസ് ലഭിച്ചെന്ന വാര്‍ത്ത റിലയന്‍സ് വക്താവ് തള്ളി.

തങ്ങളും കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും വ്യക്തമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടും അംബാനിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏറെ വൈകിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാണിക്കുന്നു. വിഷയം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസും ആദായനികുതി വകുപ്പ് മുംബൈ യൂണിറ്റും ഏറെ നാള്‍ തട്ടിക്കളിച്ചു. നോട്ടീസ് നല്‍കുന്നതിന് ഏതാനും ദിവസം മുമ്പ് മാത്രമാണ് ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ നോട്ടീസില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചോ എന്ന് വ്യക്തമല്ല.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT