Around us

'നേരിട്ട് ഹാജരാകണം'; മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. മുപ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ച വിജയിയുടെ സ്വത്ത് വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിജയിയുടെ വീട്ടില്‍ നിന്നും പണമെന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു നേരത്തെ ആദായനികുതി വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് സിനിമാസിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെ വിജയിയെ ചോദ്യം ചെയ്തിരുന്നു. എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് നിരവധി കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയാണ് ഉദ്യോഗസ്ഥര്‍ വിജയിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നത്. നിര്‍മാതാവ് അന്‍പ് ചെഴിയാന്റെ വീട്ടിലും ഓഫീസുകളിലുമായി 38 ഇടങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. ഇവിടെ നിന്ന് അനധികൃതമായി സൂക്ഷിച്ച 77 കോടി രൂപ കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചിരുന്നത്. ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ വിജയ് സെറ്റില്‍ തിരിച്ചെത്തിയിരുന്നു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT