Around us

‘ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹിന്ദുക്കള്‍ക്കായി നിലകൊള്ളണം’; വിദ്വേഷ വാദവുമായി ഭയ്യാജി ജോഷി 

THE CUE

രാജ്യത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി നിലകൊള്ളണമെന്ന വിദ്വേഷ വാദവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഇന്ത്യ ഇന്ന് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ഹിന്ദുക്കളാലാണ്. ഹിന്ദുസമൂഹമാണ് ഇന്ത്യയുടെ കാതലെന്നും അദ്ദേഹം അവകാശപ്പെട്ടു. വിശ്വഗുരു ഭരത്, ആര്‍എസ്എസ് വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ പനാജിയില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം. രാജ്യത്ത് പ്രവര്‍ത്തിക്കണമെന്ന് കരുതുന്നവര്‍ ഹിന്ദുസമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണം. അവരെ ഒപ്പം കൂട്ടി ആ സമൂഹത്തിന്റെ ശാക്തീകരണത്തിനായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷികളാണ് ഹിന്ദുവിഭാഗം. ഇന്ത്യയെ ഹിന്ദുക്കളില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല. രാജ്യത്തിന്റെ കേന്ദ്രബിന്ദുവായി എന്നും ഹിന്ദുക്കളുണ്ട്. അവരില്‍ അവബോധം സൃഷ്ടിക്കാനും ഐക്യമുണ്ടാക്കാനുമുള്ള നീക്കങ്ങളെ മറ്റ് സമുദായങ്ങള്‍ക്കെതിരായ നടപടികളായി എടുക്കേണ്ടതില്ല. ഉന്‍മൂലന പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്ന് പൂര്‍ണ ആത്മവിശ്വാസത്തോടെ ലോകത്തോട് പറയാന്‍ നമുക്ക് സാധിക്കും. മനുഷ്യത്വത്തിനും സമൂഹ നന്‍മയ്ക്കും വേണ്ടിയാണ് നാം പ്രവര്‍ത്തിക്കുകയെന്നും ഭയ്യാജി ജോഷി അവകാശപ്പെട്ടു.

ഹിന്ദുക്കള്‍ മറ്റുരാജ്യങ്ങള്‍ പിടിച്ചടക്കിയിട്ടില്ല. എന്തിനെങ്കിലും വേണ്ടി പോരാടിയിട്ടുണ്ടെങ്കില്‍ അത് സ്വയം പ്രതിരോധത്തിന് വേണ്ടിയായിരുന്നു. ഇന്ത്യയ്ക്കും ഹിന്ദുക്കള്‍ക്കുമേ അങ്ങനെ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു. അവരുടെ വഴി മാത്രമാണ് ശരിയെന്നാണ് ചില സമുദായങ്ങള്‍ പറയുന്നത്. എന്നാല്‍ നമുക്ക് നമ്മുടേതായ പാതയുണ്ട്. ലോകം ഈ പ്രത്യയശാസ്‌ത്രത്തെ സ്വീകരിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ആ വഴിയില്‍ ലോകത്തെ നയിക്കുകയെന്നത് ഇന്ത്യയുടെ കടമയാണെന്നും അദ്ദേഹം വാദിച്ചു.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT