Around us

പ്രതികള്‍ കോണ്‍ഗ്രസ്സുകാരെങ്കില്‍ സിപിഎം ശൈലിയില്‍ ന്യായീകരിക്കാനോ രക്ഷിക്കാനോ കേസ് അട്ടിമറിക്കാനോ ശ്രമിക്കില്ലെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടതില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍ ന്യായീകരിക്കാനോ രക്ഷിക്കാനോ കേസ് അട്ടിമറിക്കാനോ ശ്രമിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. പ്രതികളെ രക്ഷപ്പെടുത്തുന്ന സിപിഎം ശൈലി കോണ്‍ഗ്രസ്സോ യൂത്ത് കോണ്‍ഗ്രസോ സ്വീകരിക്കില്ല. ഹീനമായ ആക്രമണമാണ് നടന്നത്, കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഒരു തരത്തിലും അംഗീകരിക്കാനോ, ന്യായീകരിക്കാനോ കഴിയുന്ന സംഭവമല്ല. കൊലപാതക രാഷ്ട്രീയത്തെ അന്നും ഇന്നും നഖശിഖാന്തം എതിര്‍ക്കുന്നു. കോണ്‍ഗ്രസ് കൊടി പിടിക്കുന്നവര്‍ മാത്രമല്ല ആരുമരിച്ചാലും അതാണ് നിലപാട്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നും ഷാഫി പറമ്പില്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ആളെ കൊല്ലിക്കാന്‍ ഉത്തരവിടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. നേതാക്കന്‍മാര്‍ കൂടി ആരെയെങ്കിലും കൊല്ലാന്‍ തീരുമാനിക്കുകയും ഉത്തരവാദിത്വം താഴേതട്ടില്‍ ഏല്‍പ്പിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ശീലം കോണ്‍ഗ്രസ്സിനില്ല. അന്വേഷണത്തെ തടസപ്പെടുത്തുകയോ അട്ടിമറിക്കുകയോ തെളിവുകള്‍ നശിപ്പിക്കുകയോ പിരിവ് നടത്തുകയോ വക്കീലിനെ വെയ്ക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുകയോ ചെയ്യില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന് മേല്‍ സിപിഎം കെട്ടിവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഭവം പാര്‍ട്ടി അറിഞ്ഞുള്ളതല്ല. രാഷ്ട്രീയമായി ചേരി തിരിഞ്ഞുള്ള അക്രമമല്ലെന്നാണ് പ്രാദേശിക തലത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. ഗുണ്ടാ കുടിപ്പകയാണ് സംഭവത്തിന് ഇടയാക്കിയതെന്നെല്ലാമുള്ള വിവരങ്ങള്‍ വരുന്നു. അതൊന്നും സര്‍ട്ടിഫൈ ചെയ്യാന്‍ ഞാന്‍ ആളല്ല. യഥാര്‍ത്ഥ പ്രതികള്‍ ആരാണെങ്കിലും പൊലീസ് പിടികൂടട്ടെ. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി പരമാവധി ശിക്ഷ ലഭ്യമാക്കട്ടെ. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഡിവൈഎഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറിയെ നേരത്തേ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണെന്നാണ് ലഭിച്ച വിവരം. അന്വേഷണത്തില്‍ പൊലീസ് രാഷ്ട്രീയം കലര്‍ത്തുകയാണെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ തയ്യാറാണെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT