Around us

സവര്‍ക്കര്‍ക്കറെ ഉള്‍പ്പെടുത്തി നെഹ്‌റുവിനെ പുറത്താക്കി ഐ.സി.എച്ച്.ആര്‍ വെബ്‌സൈറ്റ് ഹോംപേജ്; വിവാദം

ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോം പേജ് ചിത്രത്തില്‍ നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയതില്‍ വിവാദം. ആസാദീ കേ അമൃത് മഹോത്സവ് എന്ന പേരില്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഹോം പേജ് ചിത്രമാണ് വിവാദത്തിലായത്.

മഹാത്മാഗാന്ധി, ബി.ആര്‍ അംബേദ്കര്‍, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ് തുടങ്ങി എട്ടോളം നേതാക്കള്‍ ഉള്‍പ്പെട്ട ഹോം പേജില്‍ നിന്നാണ് നെഹ്‌റുവിനെ ഒഴിവാക്കിയത്. സംഘപരിവാര്‍ നേതാവ് വി.ഡി സവര്‍ക്കറും എട്ട് നേതാക്കളില്‍ ഇടം പിടിച്ചിട്ടുണ്ട്.

സംഭവത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടേയും സമാനതകളില്ലാത്ത നേതാവ് ജവാഹര്‍ലാല്‍ നെഹ്രു ഒഴിവാക്കപ്പെട്ടിരിക്കുന്നു, ഹിന്ദുരാഷ്ട്ര വാദിയായ മാപ്പപേക്ഷ വീരന്‍ വി.ഡി. സവര്‍ക്കര്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത്ര ലജ്ജയില്ലാത്തവരാണല്ലോ ഈ രാജ്യം ഭരിക്കുന്നത്!,' എന്നാണ് വി.ടി ബല്‍റാം ചോദിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷിപ്പട്ടികയില്‍ നിന്നും മലബാര്‍ കലാപ രക്താസാക്ഷികളുടെ പേരുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച ഐ.സി.എച്ച്.ആര്‍ നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ആലി മുസ്ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങി 387 പോരാളികളുടെ പേരുകള്‍ ഒഴിവാക്കാനാണ് ഐ.സി.എച്ച്.ആര്‍ തീരുമാനം.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT