Around us

ആരോഗ്യസ്ഥിതി മോശം ; ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി. കസ്റ്റഡിയില്‍ വിടാനുള്ള ആരോഗ്യസ്ഥിതി അദ്ദേഹത്തിനില്ലെന്ന് കൊച്ചി വിജിലന്‍സ് കോടതി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അര്‍ബുദത്തിന് ചികിത്സയിലാണെന്നും കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധയ്ക്കുള്ള സാധ്യതയുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം.

അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും കീമോ തെറാപ്പിയടക്കമുള്ള തുടര്‍ ചികിത്സകള്‍ ആവശ്യമുള്ള അവസ്ഥയിലാണെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. കീമോ ചെയ്തതുമൂലം ആരോഗ്യ സ്ഥിതിയിലും പ്രതിരോധ ശേഷിയിലും പ്രശ്‌നങ്ങളുണ്ട്. നാല് ദിവസത്തെ കസ്റ്റഡിയാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടാതെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഇബ്രാഹിംകുഞ്ഞിനെ മാറ്റണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതേ സൗകര്യങ്ങള്‍ ഒരുക്കാനാകുമോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒയോട് കോടതി നിര്‍ദേശിച്ചു. ഇത് ലഭിച്ചശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.

ibrahim Kunju's Health Condition is Bad,Cant send him to Vigilance Custody, Says Court

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT