Around us

ഐബിഎം കൊച്ചിയിലേക്ക്; ഡവലപ്മെന്റ് സെന്ററിലേക്കുള്ള റിക്രൂട്മെന്റ് ആരംഭിക്കുന്നു

പ്രമുഖ ടെക് കമ്പനിയായ ഐബിഎം കൊച്ചിയിൽ ആരംഭിക്കുന്നു. കമ്പനിയുടെ ഡവലപ്മെന്റ് സെന്ററിലേക്കുള്ള റിക്രൂട്മെന്റ് ആരംഭിച്ചുകഴിഞ്ഞു. സോഫ്റ്റ്‍വെയർ എൻജിനീയർ, ഫ്രന്റ് എൻഡ് ഡവലപ്പർ, ഓട്ടമേഷൻ മാനേജർ, ഡേറ്റ ബേസ് മാനേജർ, ക്ലൗഡ് ഡേറ്റ ബേസ് എൻജിനീയർ, ഇൻഫമേഷൻ ഡവലപ്പേഴ്സ് ഉൾപ്പെടെ ഒട്ടേറെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുതുടങ്ങി.

ലിങ്ക്ഡ്ഇൻ വഴിയും ഐബിഎം വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. ഓഫിസ് എവിടെയാണ് തുറക്കുകയെന്ന് ഐബിഎം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കോവിഡ് സാഹചര്യം തുടരുന്നതിനാൽ നിലവിൽ വർക് ഫ്രം ഹോം രീതിയിലാകും പ്രവർത്തനമെന്നാണ് സൂചന.

ഐബിഎം കേരളത്തിൽ എത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു . ഒരു ഘട്ടത്തിൽ തിരുവനന്തപുരവും ഐബിഎമ്മിന്റെ പരിഗണനയിലുണ്ടായിരുന്നു. 2018ലെ പ്രളയത്തിനു പിന്നാലെ പ്രകൃതിദുരന്തങ്ങൾക്കു സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്താനായി ഐബിഎം കോൾ ഫോർ കോഡ് ചാലഞ്ച് കേരളത്തിൽ നടത്തിയിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT