Around us

കൊവിഡ് വാക്‌സിനെടുക്കില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ

കൊവിഡ് 19 വാക്‌സിന്‍ എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ അവിശ്വാസം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകുന്നില്ല. അതെന്റെ അവകാശമാണ്. ഇങ്ങനെയായിരുന്നു പരാമര്‍ശം. മാസ്‌ക് ഉപയോഗിക്കുന്നത് കൊവിഡിനെ പ്രതിരോധിക്കാന്‍ കാര്യക്ഷമമല്ലെന്നും അദ്ദേഹം വാദിച്ചു.

കൊവിഡ് വാക്‌സിന്‍ വ്യാപകമായി ലഭ്യമാകുന്ന സാഹചര്യമുണ്ടായാലും ബ്രസീലുകാര്‍ക്ക് വാക്‌സിനേഷന്‍ ആവശ്യമില്ലെന്നാണ് ബോള്‍സനാരോയുടെ നിലപാട്. വാക്‌സിനേഷന്‍ തന്റെ നായയ്ക്ക്‌ മതിയെന്ന് നേരത്തേ ബോള്‍സനാരോ ട്വീറ്റ് ചെയ്തിരുന്നു.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനങ്ങള്‍ വാക്‌സിന്‍ എടുക്കണമെന്ന് ബോള്‍സനാരോ ഭരണകൂടം നിര്‍ദേശിക്കാനിടയില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങളുണ്ടായ രാജ്യങ്ങളില്‍ രണ്ടാമതാണ് ബ്രസീല്‍. കൂടാതെ ജൂലൈയില്‍ ബോള്‍സനാരോയ്ക്ക് രോഗബാധയുണ്ടാവുകയും ചെയ്തിരുന്നു. സാഹചര്യം ഇങ്ങനെയായിരുന്നിട്ടും നിഷേധനിലപാട് തുടരുകയാണ് ബോള്‍സനാരോ.

iam not Going to Take Covid Vaccine, Syas Brazil President Jair Bolsonaro

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT