Around us

‘ഉമ്മ അവരുടെ കസ്റ്റഡിയിലാണ്, ഞാന്‍ എല്ലാറ്റിനും മറുപടി കൊടുത്തിട്ടും വിട്ടില്ല’; കണ്ണീരോടെ ബിദാറിലെ വിദ്യാര്‍ത്ഥി

THE CUE

'ഞാന്‍ അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു. എന്നിട്ടും ഉമ്മ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്. എനിക്കറിയില്ല എന്റെ ഉമ്മയെ എപ്പോള്‍ തിരികെ കിട്ടുമെന്ന്.' പൗരത്വ നിയമത്തിനെതിരെ നാടകം അവതരിപ്പിച്ച ബിദാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വാക്കുകളാണ് ഇത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അവളുടെ വിധവയായ ഉമ്മ നസ്ബുന്നീസയെയും സ്‌കൂളിലെ പ്രധാനാധ്യാപിക ഫരീദ ബേഗത്തെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇപ്പോള്‍ അയല്‍വാസിയുടെ വീട്ടിലാണ് താമസിക്കുന്നതെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്കവിടെ ഒരു കുറവുമില്ലെന്നും, എന്നാല്‍ ഉമ്മയെ തിരികെ വേണമെന്നും വിദ്യാര്‍ത്ഥിനി ന്യൂസ് മിനിറ്റിനോട് പറഞ്ഞു. 'എങ്ങനെയാണ് നാടകത്തിനായി ഞങ്ങള്‍ പരിശീലിച്ചതെന്ന് പോലീസുകാര്‍ ചോദിച്ചു. പ്രധാനമന്ത്രിയെ ചെരുപ്പു കൊണ്ട് അടിക്കുന്നത് തെറ്റാണോ ശരിയാണോയെന്ന് അവര്‍ ചോദിച്ചു, തെറ്റാണെന്ന് ഞങ്ങള്‍ മറുപടി പറഞ്ഞു. നാടകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇല്ലായെന്ന് പറഞ്ഞു. അവരുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ സത്യസന്ധമായി മറുപടി പറഞ്ഞു. എന്നാല്‍ എന്റെ അമ്മയെ അവര്‍ വിട്ടുതന്നില്ല.' വിദ്യാര്‍ത്ഥിനി പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ഒരാഴ്ചയായി പോലീസ് ഇവിടെയുണ്ട്. 9 മുതല്‍ 12 വയസ് വരെയുള്ള കുട്ടികളെ പോലീസ് മണിക്കൂറുകള്‍ ചോദ്യം ചെയ്ത നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തുവെന്ന് കാണിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. സി.എ.എയെയും എന്‍.ആര്‍.സിയെയും കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെരുപ്പ് കൊണ്ട് അടിക്കണം എന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് പറയിച്ചുവെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജനുവരി 21ന് സ്‌കൂള്‍ വാര്‍ഷികത്തിന് വടക്കന്‍ കര്‍ണാടകയിലെ ബിദാറിലെ ഷഹീന്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിലെ അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികള്‍ അവതരിപ്പിച്ച നാടകമാണ് വിവാദമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചും പൗരത്വ നിയമത്തെ ചോദ്യം ചെയ്യുന്നതുമായിരുന്നു നാടകത്തിന്റെ ഉള്ളടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നാടകത്തിന്റെ ഒരു സംഭാഷണമായിരുന്നു വിവാദത്തിന് കാരണമായത്. എന്നാല്‍ ഈ സംഭാഷണം സ്വാഭാവികമായ ഒന്നാണെന്നും ആരെയും ഉദ്ദേശിച്ചുള്ളതല്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT