Around us

'ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടേനെ' ; എല്‍ജെപി സ്ഥാനാര്‍ത്ഥിക്കെതിരെ അമീഷ പട്ടേല്‍

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചരണത്തിനിറങ്ങിയ താന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടേനെയെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി അമീഷ പട്ടേല്‍. ലോക് ജനശക്തി പാര്‍ട്ടി നേതാവ് പ്രകാശ് ചന്ദ്രയ്ക്കും സംഘത്തിനുമെതിരെയാണ് ആരോപണം. ദുസ്വപ്‌നം എന്നാണ് സംഭവത്തെ അമീഷ വിശേഷിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയും സംഘവും ആവശ്യപ്പെട്ട പ്രകാരം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് ജീവന് ഭീഷണി നേരിട്ടതെന്ന് അമീഷ പറയുന്നു. ജീവന്‍ രക്ഷിക്കുന്നതിനും ബിഹാറില്‍ നിന്ന് രക്ഷപ്പെടുന്നതിനും നിരവധി നാടകം കളിക്കേണ്ടി വന്നു. മുംബൈയിലെത്തിയ ശേഷവും ഭീഷണി സന്ദേശങ്ങളും കോളുകളുമുണ്ടായെന്നും നടി പറയുന്നു.

ദാവൂദ് നഗര്‍ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ചന്ദ്രയുടെ പ്രചരണ റാലിയില്‍ അതിഥിയായി പങ്കെടുക്കാനാണ് അമീഷ പട്ടേല്‍ ബിഹാറിലെത്തിയത്. എന്നാല്‍ പ്രകാശ് ചന്ദ്ര ഭീഷണിപ്പെടുത്തുകയും ഇയാളുടെ ആളുകള്‍ തടഞ്ഞുവെയ്ക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് നടി പറയുന്നു. ഞാന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുമായിരുന്നു. കാറിന് ചുറ്റും അയാളുടെ സംഘം റോന്തുചുറ്റുന്നുണ്ടായിരുന്നു. അവര്‍ പറയുന്നത് ചെയ്യാനാവില്ലെന്ന് വ്യക്തമാക്കുമ്പോള്‍ അനങ്ങാന്‍ വിടില്ലായിരുന്നു. ജീവന്‍ അപകടത്തിലാക്കി എന്നെ കെണിയില്‍പ്പെടുത്തി. അങ്ങനെ ഫ്‌ളൈറ്റ് നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടായി - നടി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം അമീഷ പട്ടേലിന്റെ ആരോപണങ്ങള്‍ തള്ളി പ്രകാശ് ചന്ദ്ര രംഗത്തെത്തി. ദാവൂദ് നഗറിലെ റാലിയില്‍ അവര്‍ക്ക് എല്ലാവിധ സുരക്ഷയും ഒരുക്കിയിരുന്നുവെന്നും ഭീഷണിപ്പെടുത്തുകയോ തടഞ്ഞുവെയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സംഘം അവരുടെ സുരക്ഷയ്ക്കായി സ്ഥലത്തുണ്ടായിരുന്നു. അവര്‍ ആരോപിക്കുന്ന പോലെയൊന്നും സംഭവിച്ചിട്ടില്ല. വിമാനത്താവളത്തില്‍ പപ്പു യാദവുമായി അമീഷ കൂടിക്കാഴ്ച നടത്തുകയും 15 ലക്ഷത്തിന്റെ കരാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. അതുപ്രകാരമാണ് ആരോപണം ഉന്നയിക്കുന്നത്. എനിക്ക് അനുകൂലമായി വീഡിയോ ചെയ്തുതരാമെന്ന് അമീഷ വാക്കുനല്‍കിയിരുന്നു. പക്ഷേ 10 ലക്ഷം രൂപയാവശ്യപ്പെട്ടെന്നും പ്രകാശ് ചന്ദ്ര ആരോപിച്ചു.

I could Have Been Raped And Killed, Says Ameesha patel after Bihar Campaign

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT