Around us

മൃതദേഹങ്ങള്‍ മതാചാരപ്രകാരം മറവുചെയ്യണം, അനാദരിക്കരുതെന്ന് മുഖ്യമന്ത്രിക്ക് ഹുസൈന്‍ മടവൂരിന്റെ നിവേദനം

കൊവിഡ് പോസിറ്റീവ് ആയി മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ മതാചാരപ്രകാരം മറവുചെയ്യാന്‍ അനുവാദം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ ഹുസൈന്‍ മടവൂര്‍. മൃതദേഹങ്ങളെ അനാദരിക്കരുത്. മതാചാരപ്രകാരം തന്നെ മൃതദേഹം മറവുചെയ്യാമെന്ന്‌ ലോകാരോഗ്യ സംഘടന കൊവിഡ് പ്രോട്ടോക്കോളില്‍ പറയുന്നുണ്ടെന്നുമാണ് ഹുസൈന്‍ മടവൂര്‍ നിവേദനത്തില്‍ വിശദീകരിക്കുന്നത്.

മതാചാരപ്രകാരം മറവുചെയ്യാന്‍ അനുവാദമുണ്ടെന്നും പരാതി വിശദമായി പഠിച്ച ശേഷം അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സന്തോഷകരമാണ്. എന്നാല്‍ അതുപറഞ്ഞിട്ട് നാല് ദിവസമായി . ഇതിനിടയില്‍ കൊവിഡ് പോസിറ്റീവായി നൂറിലേറെ പേര്‍ മരിച്ചു. ഒരു മാറ്റവുമില്ല. ആശുപത്രിക്കാര്‍ പോസിറ്റീവും നെഗറ്റീവും പറഞ്ഞ് കഷ്ടപ്പെടുത്തുകയാണ്. കൊറോണക്കാലത്ത് അപകടത്തിലോ മറ്റ് അസുഖങ്ങള്‍ കൊണ്ടോ പ്രായാധിക്യം മൂലമോ മരിക്കുന്ന എല്ലാവരെയും ടെസ്റ്റ് നടത്തി ക്രൂരമായ നിലയില്‍ കുഴിച്ചുമൂടുന്നത് സഹിക്കാനാവില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ വിഷയത്തില്‍ വ്യക്തമായ ഉത്തരവ് താങ്കളില്‍ നിന്ന് എത്രയും പെട്ടെന്ന് ഉണ്ടായേ മതിയാകൂ. എല്ലാ മത വിശ്വാസികള്‍ക്കും അവരുടെ ആചാരപ്രകാരം മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള അവകാശം അനുവദിക്കണം. എല്ലാ മുന്‍കരുതലുകളും പാലിച്ച് വളരെ കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത് അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ബന്ധുക്കളെ അനുവദിച്ചേ മതിയാകൂവെന്നും ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT