Around us

പാലാ ബിഷപ്പ് തന്നെ പ്രശ്‌നം പരിഹരിക്കുന്നതാണ് ഏറ്റവും എളുപ്പം, വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് ഹുസൈന്‍ മടവൂര്‍

മന്ത്രി വി.എന്‍ വാസവന്റെ പാലാ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കേരള നദ്‌വത്തുല്‍ മുജാഹിദിന്‍(കെ.എന്‍.എം) നേതാവ് ഹുസൈന്‍ മടവൂര്‍. മന്ത്രി ആദ്യം സന്ദര്‍ശിക്കേണ്ടത് മുസ്ലിം സമുദായത്തെ ആയിരുന്നെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

പാലാ ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നും മുറിവേറ്റ മുസ്ലിം സമുദായത്തെ സന്ദര്‍ശിക്കാതെ മന്ത്രി ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'' കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് മുറിവേറ്റ പ്രസ്താവനയാണ്. ആരാണോ തുടങ്ങിവെച്ചത് അദ്ദേഹം തന്നെ പരിഹരിക്കലാണ് ഏറ്റവും എളുപ്പം,'' ഉന്നതമായ സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍ നിന്നാണ് പരാമര്‍ശം ഉണ്ടായതെന്നും ആ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹം ആ പ്രശ്‌നം പരിഹരിക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്യലാണെന്നും ഹുസൈന്‍ മടവൂര്‍ കൂട്ടിച്ചേര്‍ത്തു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT