Around us

ഉണ്ടയിലെ ബിജുകുമാര്‍ സാങ്കല്‍പ്പികമല്ല, ഏ ആര്‍ ക്യാമ്പില്‍ രതീഷ് നേരിട്ടതും വംശീയ അധിക്ഷേപം

THE CUE

മമ്മൂട്ടി ചിത്രമായ ഉണ്ട തിയറ്ററുകളിലെത്തിയ അതേ ദിവസമാണ് കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ കെ രതീഷ് എന്ന പോലീസ് ഓഫീസര്‍ വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് രാജി വെക്കാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തുവന്നത്. പോലീസിലെ അധികാരശ്രേണിയിലുണ്ടാകുന്ന മാനസിക പീഢനവും, ജാതീയമായ അധിക്ഷേപവും ഈ സിനിമയിലും കൃത്യമായി പറഞ്ഞിരുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബിജുകുമാര്‍ എന്ന പോലീസുദ്യോഗസ്ഥനെ കൂട്ടത്തിലുള്ളവര്‍ തുടര്‍ച്ചയായി കാട്ടുവാസിയെന്നുള്‍പ്പെടെ വംശീയമായി അധിക്ഷേപിക്കുന്നുണ്ട്. വംശീയ അധിക്ഷേപത്തിനെതിരായ അയാളുടെ പ്രതിരോധം പല ഘട്ടങ്ങളിലും നിസഹായമായി പരാജയപ്പെടുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നൊരാള്‍ പോലീസിലെത്തുമ്പോള്‍ നിലയും വിലയുമുണ്ടാകുമെന്നാണ് അമ്മ പറഞ്ഞിരുന്നതെന്നും ഇവിടെയെത്തിയപ്പോള്‍ മറിച്ചാണെന്ന് മനസിലായെന്നും ബിജുകുമാര്‍ പറയുന്നുന്നുണ്ട്. എന്തുകൊണ്ട് പ്രിയപ്പെട്ട ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്ന ചോദ്യത്തിന് ഏ ആര്‍ ക്യാമ്പിലെ രതീഷ് നല്‍കിയ മറുപടി വംശീയ അധിക്ഷേപത്തിന്റെ രൂക്ഷതലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ്.

ജാതിപ്പേരിനൊപ്പം അസഭ്യവും ചേര്‍ത്താണ് പലപ്പോഴും അഭിസംബോധന ചെയ്യാറുള്ളതെന്നാണ് രതീഷ് പറഞ്ഞത്. ആത്മാഭിമാനം തകര്‍ക്കുന്ന വിധത്തിലാണ് മേലുദ്യോഗസ്ഥരുടെ പെരുമാറ്റം. പലപ്പോഴും അവധിയും ഓഫും നിഷേധിച്ചതായും മനോരമയോട് രതീഷ് പറഞ്ഞിരുന്നു. കടുപ്പമുള്ള ഡ്യൂട്ടികള്‍ക്കായാണ് സ്ഥിരം നിയോഗിക്കുന്നതെന്നും എ ആര്‍ ക്യാമ്പിലെ എസ് ഐ അടക്കമുള്ള നാല് പേര്‍ നിരന്തരം പീഡിപ്പിച്ചെന്നും രതീഷ് വെളിപ്പെടുത്തിയിരുന്നു. പരാതി നല്‍കാന്‍ ചെന്നപ്പോള്‍ റിസര്‍വ് ഇന്‍സപെക്ടര്‍ ഗംഗാധരന്‍ പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തി. ജോലി ഉപേക്ഷിച്ചാലും മറ്റൊരിടത്തും ജീവിക്കാന്‍ കഴിയില്ലെന്നാണ് ഭീഷണിയെന്നും ആദിവാസി കുറിച്യ വിഭാഗത്തില്‍ പെട്ട കെ രതീഷ് പറഞ്ഞിരുന്നു.

ലുക്മാന്‍ അവതരിപ്പിച്ച ബിജുകുമാര്‍ ജാതീയ അധിക്ഷേപത്തെ നേരിടാന്‍ പരാജപ്പെട്ട് ജോലി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതാണ് സിനിമയിലെയും രംഗം. അധികാരശ്രേണിയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദവും മാനസിക പീഡനവും അതിജീവിക്കാനാകാത്ത പോലീസുകാരുടെ കഥ കൂടിയാണ് ഉണ്ട. രതീഷിന്റെ തുറന്നുപറച്ചി സംസ്ഥാനത്തെ പോലീസ് സേനയില്‍ ജാതിരാഷ്ട്രീയം എത്രത്തോളം ഭീതിതമായി നിലനില്‍ക്കുന്നുവെന്നത് കൂടിയാണ് വെളിപ്പെടുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT