Around us

‘മോദിയെയും ബിജെപിയെയും വിമര്‍ശിച്ചു’; ജോണ്‍ ഒലിവറിന്റെ ‘ലാസ്റ്റ് വീക്ക് ടുനൈറ്റ്’ എപ്പിസോഡിന് ഇന്ത്യയില്‍ വിലക്ക് 

THE CUE

ബ്രിട്ടീഷ് കൊമേഡിയന്‍ ജോണ്‍ ഒലിവറിന്റെ ലാസ്റ്റ് വീക്ക് ടുനൈറ്റ് എപ്പിസോഡിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ഹോട്ട്‌സ്റ്റാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചുകൊണ്ട്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം വിശകലനം ചെയ്ത് പുറത്തുവന്ന എപ്പിസോഡാണ് വിലക്കിയിരിക്കുന്നത്. എപ്പിസോഡ് വിലക്കിയതില്‍ പ്രതികരിക്കാന്‍ ഡിസ്‌നി ഉടമസ്ഥതയിലുള്ള ഹോട്ട്‌സ്റ്റാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദിക്ക് അമേരിക്കന്‍ വിസ നിഷേധിക്കപ്പെട്ടതില്‍ നിന്ന് സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന് ആതിഥേയത്വം ഒരുക്കുന്നതിലേക്ക് വരെയുള്ള മോദിയുടെ വളര്‍ച്ച ഒലിവര്‍ പരിപാടിയില്‍ വിശകലനം ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധങ്ങളും, പ്രതിഷേധക്കാരെ മോദി എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും പരിപാടിയില്‍ ചൂണ്ടിക്കാട്ടി. മോദിയെ ഇന്ത്യയുടെ പിതാവ് എന്ന് വിളിച്ചുകൊണ്ടുള്ള ട്രംപിന്റെ വാക്കുകളും പരിപാടിയില്‍ വിമര്‍ശിക്കപ്പെട്ടു. താജ്മഹല്‍ സ്‌നേഹത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദി വെറുപ്പിന്റെയും പ്രതീകമാണെന്നായിരുന്നു ജോണ്‍ ഒലിവറുടെ പ്രതികരണം.

നോട്ട് നിരോധനം രാജ്യത്തെ പാവങ്ങള്‍ക്കിടയിലുണ്ടാക്കിയ ആഘാതം എടുത്തുപറഞ്ഞ പരിപാടിയില്‍ ആര്‍എസ്എസിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഒലിവര്‍ നടത്തിയത്. ഒരു ഹിന്ദുവിനെ കൊന്നാല്‍ പകരം 100 മുസ്ലീങ്ങളെ കൊല്ലുമെന്ന് പറയുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഡിയോയും പരിപാടിയില്‍ ചേര്‍ത്തിരുന്നു. ഹോട്ട്‌സ്റ്റാര്‍ വിലക്കിയെങ്കിലും ട്വിറ്ററിലടക്കം വ്യാപകമായി പരിപാടിയുടെ പുതിയ എപ്പിസോഡ് ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT