Around us

ദിലീപിന് തിരിച്ചടി, ക്രൈംബ്രാഞ്ചിന് മെമ്മറി കാര്‍ഡ് പരിശോധിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം അംഗീകരിച്ച് കോടതി.

മെമ്മറി കാര്‍ഡ് പുനഃപരിശോധിക്കണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി നിരാകരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണ കോടതിയുടെ ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

രണ്ട് ദിവസത്തിനുള്ളില്‍ വിചാരണ കോടതി തങ്ങളുടെ പക്കലുള്ള മെമ്മറി കാര്‍ഡുകള്‍ അടക്കമുള്ളവ സ്റ്റേറ്റ് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മെമ്മറി കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതി ഉറപ്പാവില്ലെന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസ് അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതിന് ക്രൈംബ്രാഞ്ചിന് മറ്റു ദുരുദ്ദേശ്യമുണ്ടെന്നാണ് ദിലീപ് വാദിച്ചത്. കോടതിയുടെ പക്കലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നാല്‍ പ്രതികള്‍ ഉത്തരവാദികള്‍ അല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ മൂന്ന് ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കും, അതിനാല്‍ കാലതാമസമുണ്ടാകില്ല. ഹാഷ് വാല്യുമാറിയതിന്റെ പരിണിത ഫലം സംബന്ധിച്ച ഫോറന്‍സിക് വിശദീകരണമാണ് തേടുന്നതെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അനുവദിച്ച് കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT