Around us

ലൈംഗിക അതിക്രമ പരാതികളില്‍ തെളിവില്ലാതെ പ്രതിയാക്കരുത്; പോക്‌സോ കേസിലും ജാഗ്രത വേണമെന്ന് ഹൈക്കോടതി

THE CUE

ലൈംഗിക അതിക്രമ പരാതികളില്‍ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതികളാക്കരുത്. പോക്‌സോ കേസുകളില്‍ ഉള്‍പ്പെടെ ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

ലൈംഗികാതിക്രമ കേസുകളില്‍ നിരപരാധികളെ പ്രതികളാക്കിയാല്‍ അവര്‍ ഇരകളായി മാറും. കോട്ടയം പാമ്പാടിയില്‍ ബസുടയ്‌ക്കെതിരെ വിദ്യാര്‍ത്ഥിനി നല്‍കിയ കേസില്‍ വിധി പറയുമ്പോളാണ് കോടതിയുടെ നിരീക്ഷണം. ബസുടമ മോശമായി പെരുമാറിയെന്നായിരുന്നു പരാതി.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ കൈയ്യില്‍ ബസുടമ ഇടിച്ചു എന്നായിരുന്നു പരാതി. ബസ് യാത്രക്കാരായിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം കേസുകളില്‍ ജാഗ്രത വേണമെന്ന് കോടതി നിരീക്ഷിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT