Around us

'സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം'; ഡബ്ല്യുസിസി ഹര്‍ജിയില്‍ ഹൈക്കോടതി

സിനിമ സെറ്റുകളില്‍ ആഭ്യന്തര പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. ഡബ്ല്യു.സി.സിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒരു സെറ്റില്‍ ഷൂട്ടിങ് തുടങ്ങി അവസാനിക്കുന്നത് വരെ ആ സിനിമയുമായി ബന്ധപ്പെട്ട ഒരു വനിത ഉള്‍പ്പടെയുള്ള ഒരു കമ്മിറ്റി വേണം എന്നതായിരുന്നു ഡബ്ല്യു.സി.സിയുടെ ആവശ്യം. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായിരിക്കുന്നത്.

തൊഴിലിടങ്ങളില്‍ ആഭ്യന്തര പരിഹാര സെല്‍ വേണമെന്ന സുപ്രീംകോടതി ഉത്തരവ് വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാല്‍ സിനിമ മേഖലയില്‍ ഇത് നടപ്പിലായിരുന്നില്ല. ഒരു ലൊക്കേഷനില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു കമ്മിറ്റി പ്രായോഗികമല്ലെന്നും, സിനിമ മേഖല സ്ഥിരം തൊഴിലല്ല എന്നുമായിരുന്നു ഇത് നടപ്പിലാക്കുന്നതിനെതിരെ ഉയര്‍ന്നിരുന്ന വാദം. എന്നാല്‍ വനിത കൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹര്‍ജിയില്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തത്.

മലയാള സിനിമ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍മാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് കഴിഞ്ഞ ദിവസം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഉടനടി പഠിച്ച് നിയമ നിര്‍മാണമുണ്ടാകും. വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമ രംഗത്ത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നതെന്നും, ഇതിനെ നേരിടാന്‍ നിയമ നിര്‍മാണം അത്യാവശ്യമാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT