കെ സുരേന്ദ്രന്‍ 
കെ സുരേന്ദ്രന്‍  
Around us

മഞ്ചേശ്വരംകേസ് അവസാനിച്ചു; വോട്ടിങ് യന്ത്രം തിരികെയെത്തിക്കാന്‍ സുരേന്ദ്രനോട് പണം ഈടാക്കി കോടതി

THE CUE

ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പരാതിക്കാരനായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. 2016ല്‍ മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ആരോപിക്കുന്ന ഹര്‍ജി പിന്‍വലിക്കാന്‍ കെ സുരേന്ദ്രനെ കോടതി അനുവദിച്ചു.

തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെന്നും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്നും സുരേന്ദ്രന്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

കേസിന്റെ ഭാഗമായി മഞ്ചേശ്വരത്ത് നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ കാക്കനാടേക്ക് എത്തിച്ചിരുന്നു. ഇവ തിരികെ കൊണ്ടുപോകുന്നതിന് ചെലവാകുന്ന 42,000 രൂപ സുരേന്ദ്രന്റെ കൈയില്‍ നിന്നും ഈടാക്കും.   

2016ലെ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. മുസ്ലീംലീഗ് നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി ബി അബ്ദുള്‍ റസാഖാണ് നിയമസഭയിലെത്തിയത്. വ്യാപകമായി കള്ളവോട്ട് ചെയ്യപ്പെട്ടെന്നും തന്റെ പരാജയത്തിന് കാരണം അതാണെന്നുമായിരുന്നു ബിജെപി നേതാവിന്റെ ആരോപണം. 2018ല്‍ അബ്ദുള്‍ റസാഖ് ഹൃദയസ്തംഭനം വന്ന് മരിച്ചതിനേത്തുടര്‍ന്ന് കേസ് അനിശ്ചിതത്വത്തിലായിരുന്നു.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT