Around us

ഇന്ത്യയിലേക്ക് വരുന്നതിന്റെ ടിക്കറ്റ് ഹാജരാക്കണം; വിജയ് ബാബുവിനോട് ഹൈക്കോടതി

ഇന്ത്യയിലേക്ക് എത്തുന്നതിന്റെ ടിക്കറ്റെടുത്ത് ഹാജരാക്കാന്‍ നടന്‍ വിജയ് ബാബുനോട് ഹൈക്കോടതി. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ താന്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ തയ്യാറാണ് എന്ന് വിജയ് ബാബു അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി.

പൊലീസ് തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നാണ് വിജയ്ബാബു അറിയിച്ചിരിക്കുന്നത്. പരാതിക്കാരിക്ക് സിനിമയില്‍ അവസരം നല്‍കാത്തതിന്റെ വൈരാഗ്യമാണെന്നും ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്നും വിജയ് ബാബു കോടതിയില്‍ പറഞ്ഞു.

എന്നാല്‍ വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ല. രാജ്യം വിട്ടിരിക്കുകയാണ്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിനോട് കോടതി നിലപാട് തേടിയിരുന്നു.

വിജയ് ബാബു നിലവില്‍ ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഹാജരാകാത്ത പക്ഷം വിജയ് ബാബുവിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT