Around us

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യം; സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു.

കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് ഈ സംഭവത്തിലല്ലേ എന്ന് ചോദിച്ച കോടതി സംഭവത്തിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. റാലിക്കെതിരെ നല്‍കിയ ഹര്‍ജി ഒത്തുതീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

രാജ്യത്ത് എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണോ എന്നും കോടതി ചോദിച്ചു. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. കേസില്‍ അന്വേഷണം നടക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വാദം കൂടി കേട്ട ശേഷമാണ് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്.

നേരത്തെ കുട്ടിയെ തോളിലേറ്റിയ വ്യക്തിയെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അച്ഛന്‍ അസ്‌കര്‍ മുസാഫറിനെതിരെ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പിഎം ശ്രീയില്‍ ഒപ്പിട്ടില്ലെങ്കില്‍ കേന്ദ്രഫണ്ട് തരില്ലെന്ന് രേഖയുണ്ടോ? ഇത് മര്യാദകെട്ട സമീപനം; പി.സന്തോഷ് കുമാര്‍ അഭിമുഖം

'ഹൊററുമുണ്ട് കോമഡിയുമുണ്ട്'; ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം നേടി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ഒക്ടോബർ 26 ന്

ഒത്തുതീര്‍പ്പിനെ കീഴടങ്ങലായി തെറ്റിദ്ധരിക്കേണ്ടതില്ല; ആര്‍എസ്എസ് വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും

നൂറോളം സ്‌ക്രീനുകളിൽ രണ്ടാം വാരത്തിലേക്ക്; 'പാതിരാത്രി' ജൈത്രയാത്ര തുടരുന്നു

SCROLL FOR NEXT