Around us

'ക്യാപ്റ്റന്‍ ഒറിജിനല്‍'; വി.ഡി സതീശന്റെ ചിത്രം പങ്കുവെച്ച് ഹൈബി ഈഡന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസ് വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അഭിനന്ദിച്ചുകൊണ്ട് ഹൈബി ഈഡന്‍ എംപി. വി.ഡി സതീശന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പിന്നില്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഇഷ്ടമാണെന്നും, ഒറിജിനല്‍ ക്യാപ്റ്റനെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തൃക്കാക്കരയില്‍ ഉമ തോമസിന്റെ ലീഡ് പതിനായിരം പിന്നിട്ടു കഴിഞ്ഞു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ക്യാമ്പ് ചെയ്ത് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി സതീശനും തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്.

കെ.റെയില്‍ അടക്കമുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു തൃക്കാക്കരയില്‍ യു.ഡി.എഫ് പ്രചാരണം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് എണ്ണായിരം കഴിഞ്ഞു. വോട്ടെണ്ണല്‍ ആദ്യ നാല് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 8865 വോട്ടുകള്‍ക്ക് ഉമ തോമസ് മുന്നിലാണ്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ നാല് റൗണ്ടില്‍ പി.ടി തോമസ് നേടിയ ലീഡിന്റെ ഇരട്ടി വോട്ടുകളാണ് ഇത്.


തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT