Around us

ഭീകര സംഘടനകളെ പോലെ എസ്.എഫ്.ഐയെ നിരോധിക്കണം; ലോക്‌സഭയില്‍ ഹൈബി ഈഡന്‍

തിരുവന്തപുരം ലോ കോളേജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് ലോക്‌സഭയില്‍ ഹൈബി ഈഡന്‍ എം.പി. ഭീകരസംഘടനകളെ പോലെ എസ്.എഫ്.ഐയെ നിരോധിക്കണമെന്നാണ് ഹൈബി ഈഡന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്. അക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും കേന്ദ്രം ഇടപെടണമെന്നും ഹൈബി.

ഹൈബി ഈഡന്‍ പറഞ്ഞത്

തിരുവനന്തപുരം ലോ കോളേജില്‍ സഫ്‌ന എന്ന കെ.എസ്.യു വനിതാ നേതാവിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഭീകര സംഘടനകളെ പോലെ എസ്.എഫ്.ഐയേയും നിരോധിക്കണം. എല്ലാ ദിവസവും ഈ പ്രത്യേക സംഘടന ചെയ്ത് കൂട്ടുന്ന കുറ്റകൃത്യങ്ങള്‍ ചിന്തിക്കാന്‍ പോലും പറ്റാത്തത്രയാണ്.

തിരുവനന്തപുരം ലോ കോളേജില്‍ കെ.എസ്.യു വനിതാ നേതാവ് സഫ്‌നയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സംഭവത്തില്‍ എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ നേതാക്കളുടെ പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT