Around us

കനത്ത മഴ; അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; ഇടുക്കിയില്‍ 80 ശതമാനം നിറഞ്ഞു

സംസ്ഥാനത്ത് മഴ കനത്തതോടെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി അണക്കെട്ടിലെ സംഭരണ ശേഷിയുടെ 80 ശതമാനം വെള്ളം നിറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 125.75 അടിയായി. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2376.68 അടിയായി. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 80.57 ആണിത്. മഴ ശക്തമായതോടെ വിവിധ ജില്ലകളില്‍ ഡാമുകള്‍ തുറന്നു. മലമ്പുഴ, പോത്തുണ്ടി, കേരള ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, കാഞ്ഞിരപ്പുഴ, മംഗലം, മലങ്കര, കുണ്ടള, പാംബ്ല ഡാമുകളാണ് തുറന്നത്. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് വൈകീട്ട് തുറക്കും. നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.

അടുത്ത മൂന്ന് ദിവസം കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തിലും ശക്തമായ മഴ ലഭിക്കുന്നത്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT