Around us

മഴ: വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ മാറേണ്ടി വരും; ക്രമീകരണമൊരുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം 

THE CUE

മഴ കനക്കുന്ന സാഹചര്യത്തില്‍ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവരെ മാറ്റിപ്പാറിപ്പിക്കാന്‍ ക്യാംപുകള്‍ തുടങ്ങാനും വേണ്ട സജ്ജീകരണങ്ങളൊരുക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം. താമസയോഗ്യമല്ലെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ ഈ ക്യാംപുകളിലെത്തിക്കും.

കേരളത്തില്‍ പരക്കെ മഴ പെയ്യുകയാണ്. കോഴിക്കോട് പൂഴിത്തോട് വനത്തില്‍ ഉരുള്‍പൊട്ടി. പമ്പ, അച്ചന്‍കോവില്‍ അടക്കമുള്ള നദികളില്‍ ജലനിരപ്പുയര്‍ന്നു. പമ്പ മണല്‍പ്പുറത്തെ കടകളില്‍ വെള്ളം കയറി. ഇടുക്കി,പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ റെഡ് അലേട്ടുണ്ട്. തൃശ്ശൂരിലും തിരുവനന്തപുരത്തുമാണ് ഇന്ന് കനത്ത മഴ പെയ്യുന്നത്. ഈ വര്‍ഷം കുറവ് മഴ ലഭിച്ച ഇടുക്കിയില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായിട്ടുണ്ട്. പലയിടത്തും മണ്ണിടിഞ്ഞിട്ടുണ്ട്. വാഗമണിലേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞു. തീക്കോയി റോഡിലെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി. പുല്ലുവിള, പുതിയതുറ സ്വദേശികളാണ്. കൊല്ലം നീണ്ടകരയില്‍ നിന്നും ആറ് നോട്ടീക്കല്‍ മൈല്‍ ദൂരെ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി.

ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT