Around us

മഴ: സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

THE CUE

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ജൂലൈ 22 വരെ ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ കുടലുവിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂലൈ 25 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു ഉത്തരവിട്ടു.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള പടിഞ്ഞാറന്‍ കാറ്റിനും 4.3 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രമേയുള്ളു. കെ എസ് ഇ ബിക്ക് കീഴിലെ പ്രധാന ജലസംഭരണികളിലും ജലനിരപ്പ് കുറവാണ്. ഇന്നലെ രണ്ട് ശതമാനം വെള്ളമാണ് ഇവയില്‍ കൂടിയത്. 608.447 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പികാനുള്ള വെള്ളം ഇവയിലുണ്ട്. ജലവിഭവ വകുപ്പിന്റെ 19 സംഭരണികളിലും വെള്ളം കുറവാണ്. മലങ്കര ഡാമില്‍ മാത്രമാണ് 95 ശതമാനം വെള്ളമുള്ളത്.

ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കാസര്‍കോട, ഇടുക്കി ജില്ലളിലില്‍ ഉരുള്‍പൊട്ടലുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍, കോട്ടയം,കൊല്ലം,കോഴിക്കോട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT