Around us

കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത; പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയുള്ള താപനിലയില്‍ നിന്നും 4.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയേക്കും. ഇത് കാരണം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. രാവിലെ 11 മണിയ്ക്കും വൈകീട്ട് നാലിനും ഇടയിലുള്ള സമയത്ത് നേരിട്ട് സൂര്യതാപം ശരീരത്തിലേല്‍ക്കരുത്. ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2016ലാണ് അവസാനമായി കേരളത്തിന് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായത്. പുറംജോലി ചെയ്യുന്നവരാണ് കൂടുതല്‍ കരുതല്‍ സ്വീകരിക്കേണ്ടത്. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ശ്രദ്ധിക്കണം. സൂര്യാഘാതത്തിനും നിര്‍ജ്ജലീകരണത്തിനും സാധ്യതയുണ്ട്.

വിശ്രമിക്കുന്നതിനൊപ്പം ശരീരം തണുപ്പിക്കാനും ശ്രദ്ധിക്കണം. ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളിലും സാധാരണയുളളതിനേക്കാള്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT