Around us

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രാത്രി ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; രോഗികളുമായി സംസാരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാഴാഴ്ച രാത്രി 10.30യോടെയായിരുന്നു മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ആദ്യം കാഷ്വാലിറ്റിയിലെത്തിയ മന്ത്രി രോഗികളുമായും അവര്‍ക്കൊപ്പം എത്തിയവരുമായും സംസാരിച്ചു.

ഒബ്‌സര്‍വേഷന്‍ റൂമുകള്‍ , വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തിയെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. മൂന്ന് മണിക്കൂറോളം മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ച ശേഷമായിരുന്നു ആരോഗ്യമന്ത്രി മടങ്ങിയത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

'തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ മുന്നറിയിപ്പുകള്‍ നല്‍കാതെ ഇന്നലെ രാത്രി 10.30 യ്ക്ക് ശേഷം സന്ദര്‍ശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്‌സര്‍വേഷന്‍ റൂമുകള്‍ , വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചു.'

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT