Around us

ഏഴര മണിക്കൂറിനിടെ 893 പേർക്ക് വാക്സിനേഷൻ; പുഷ്പലതയെ നേരിട്ടെത്തി അഭിനന്ദിച്ച് വീണാ ജോർജ്

ഏഴര മണിക്കൂറിനിടയിൽ 893 പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകിയ ആരോഗ്യപ്രവർത്തകയെ നേരിട്ടെത്തി അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സായ പുഷ്പലതയെയാണ് വീണാ ജോർജ് നേരിട്ടെത്തി അഭിനന്ദിച്ചത്.

മന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചതിൽ സന്തോഷമുണ്ടെന്ന് പുഷ്പലത പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് തനിക്കീ ജോലി ലഭിച്ചതെന്നും, ഭർതൃകുടുംബത്തിന്റെ പിന്തുണയോടെയാണ് നേഴ്‌സാകാൻ പഠിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഈ ജോലിയോടൊപ്പം വാർഡുതല ജോലികളെയും പുഷ്പലത മുടക്കമില്ലാതെ കൊണ്ടുപോകുന്നു.നല്ല ഒരു ഗായിക കൂടിയായ പുഷ്പലത, മന്ത്രിയോടൊപ്പം കുറേനേരം സംസാരിച്ചശേഷം തന്റെ പ്രിയപ്പെട്ട ഗാനവും പാടിയയാണ് മന്ത്രിയെ മടക്കിയയച്ചത്.

വീണാ ജോർജിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലത ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞത്. അടുത്ത ദിവസം തന്നെ അവരെ പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പോയി അവരെ കണ്ടു. അഭിനന്ദനം അറിയിച്ചു. നല്ലൊരു ടീംവർക്ക് അവിടെ നടക്കുന്നുണ്ട്. ജെ.എച്ച്.ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്‌സ് രമ്യ, അനിമോള്‍ എന്നിവരാണ് ടീമിലുള്ളത്. അവരേയും അഭിനന്ദിച്ചു.

വളരെ കഷ്ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയതെന്ന് പുഷ്പലത പറഞ്ഞു. ഗായികയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്‌സാകാന്‍ പഠിച്ചത്. ജോലി കിട്ടി കഴിഞ്ഞും ആ ഒരു ആത്മാര്‍ത്ഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു. ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്പലത വ്യക്തമാക്കി.

ഇതോടൊപ്പം പുഷ്പലത ഒരു ഗാനവും പാടി.

'ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ

നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ

കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്‌നേഹമോര്‍ത്താല്‍

എത്ര സ്തുതിച്ചാലും മതി വരുമോ?'

ഇത്രയും പാടുമ്പോള്‍ പുഷ്പലതയുടെ കണ്ണുനിറഞ്ഞു. അപ്പോഴേയ്ക്കും നിറയെ കൈയ്യടിയും അഭിനന്ദനങ്ങളും ഉയർന്നിരുന്നു.

പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളത്. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നത്. അവര്‍ക്കെല്ലാമുള്ള ആദരവാണിത്.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT