Around us

‘ഇമേജ് വര്‍ധിപ്പിക്കാന്‍ ഒരു ശ്രമവുമില്ല, മന്ത്രി പറയുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുമെങ്കില്‍ ആകട്ടെയെന്നേ കരുതുന്നുള്ളൂ’: കെകെ ശൈലജ 

THE CUE

വാര്‍ത്തസമ്മേളനങ്ങളിലൂടെ ഇമേജ് വര്‍ധിപ്പിക്കാന്‍ ഒരു ശ്രമവുമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഉദ്യോഗസ്ഥര്‍ തന്നെയാണ് തന്നെ അതിനായി നിയോഗിച്ചതെന്നും, മന്ത്രിയില്‍ നിന്ന് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുമെങ്കില്‍ ആകട്ടെ എന്നേ കരുതുന്നുള്ളൂ എന്നും മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോഗ്യമന്ത്രി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇതെന്റെ മിടുക്കല്ല, എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനും കഴിയില്ല. മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരം ഒരാള്‍മാത്രം നല്‍കുക എന്ന രീതിയാണ് ഇത്തരം ദുരന്തസമയത്തെല്ലാം ചെയ്യേണ്ടത്. ഞാന്‍ ഇല്ലാത്തപ്പോള്‍ പത്രക്കുറിപ്പ് ഇറക്കും. ജനങ്ങളെ പേടിപ്പിക്കാനല്ല അത് പറയുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഇമേജ് വര്‍ധിപ്പിക്കാന്‍ ഒരു ശ്രമവുമില്ല. ഈ ഇമേജ് അതേപടി നിലനില്‍ക്കുമെന്ന് കരുതുന്നുണ്ടോ, നാളെ ഏതെങ്കിലും ചെറിയൊരു പോരായ്മയുണ്ടെങ്കില്‍ ഇതെല്ലാം പോകില്ലേ എന്നും മന്ത്രി ചോദിക്കുന്നു.

പൊതുഗതാഗതം നിയന്ത്രിക്കേണ്ട സ്ഥിതി ഇപ്പോഴില്ല. അങ്ങനെ വന്നാല്‍ ജനങ്ങളെ കുറേക്കൂടി പേടിപ്പിക്കാനേ ഇത് ഉപകരിക്കൂ. രോഗമുള്ള ആരെങ്കിലും സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ ആ ബസിലെ യാത്രക്കാരെയും, തീവണ്ടിയിലെ ആ കംമ്പാര്‍ട്ട്‌മെന്റില്‍ വന്നവരെയും നിരീക്ഷിച്ചാല്‍ മതിയാകും. എന്നാല്‍ ഇപ്പോള്‍ ബസിലും തീവണ്ടിയിലുമൊക്കെ യാത്രക്കാര്‍ കുറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ പേടിമുതലെടുക്കാനാണ് ജനങ്ങളെ പേടിപ്പിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവന നടത്തുന്നതെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.

ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഇവിടെ വന്നാല്‍ സ്വീകരിക്കാന്‍ ഒരു മടിയുമില്ല. കേന്ദ്രസര്‍ക്കാരാണ് അവരെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കേണ്ടത്. ഒരു സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടക്കില്ല. കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കൊറോണപ്രതിരോധത്തിനായി പണം എത്രവേണമെങ്കിലും വിനിയോഗിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്രം പ്രത്യേക ഫണ്ടൊന്നും അനുവദിച്ചിട്ടില്ല, അവരുടെ ധാര്‍മിക പിന്തുണ ലഭിക്കുന്നുണ്ടെന്നും, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

തൊട്ടാവാടി നീ.. ദുപ്പട്ട വാലി.. ; ‘ഓടും കുതിര ചാടും കുതിര’യിലെ ആദ്യ ഗാനമെത്തി

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

SCROLL FOR NEXT