Around us

ഇപ്പോള്‍ അനുഭവിക്കുന്നത് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലം, ആരോഗ്യവകുപ്പിന്റെ വീഴ്ചയായി പ്രചരിപ്പിക്കുന്നുവെന്നും കെ.കെ ശൈലജ

സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിനെ ആരോഗ്യവകുപ്പിന്റെ വീഴ്ചയായി ചിലര്‍ മനപ്പൂര്‍വം പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ അധികൃതരുടെ അനാസ്ഥമൂലം മരണങ്ങളുണ്ടായെന്ന വിഷയത്തിലും മന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വഴിയേ പോകുന്നവര്‍ വിമര്‍ശിച്ചാല്‍ ഉടന്‍ നടപടിയെടുക്കാനാകില്ല.

കളമശ്ശേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ മനപ്പൂര്‍വം ശ്രമം നടക്കുന്നുവെന്ന ആരോപണം സര്‍ക്കാര്‍ പരിശോധിക്കും. അകത്ത് പോരായ്മകള്‍ അനുഭവപ്പെടുമ്പോള്‍ അപ്പപ്പോള്‍ പരിഹരിക്കുന്നുണ്ട്. പോരായ്മ ചൂണ്ടിക്കാട്ടല്‍ എന്നത് വീഴ്ചയെന്ന് പറഞ്ഞ് ആവര്‍ത്തിക്കലല്ല. ത്യാഗപൂര്‍ണമായി ജോലി ചെയ്യുന്നവരെ മാധ്യമങ്ങളിലൂടെ അപഹസിക്കുന്നത് വേദനയുണ്ടാക്കുന്നുവെന്നും കെ.കെ ശൈലജ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് മരണനിരക്ക് കുറയ്ക്കുകയെന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. പ്രതിരോധത്തില്‍ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയെന്ന് മനപ്പൂര്‍വം പ്രചരിപ്പിക്കുകയാണ്. വീഴ്ച പറ്റിയെന്ന ആരോപണം വന്നപ്പോഴാണ് നഴ്‌സിങ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം തുടങ്ങിയത്. വാളയാര്‍ കേസില്‍ ആവശ്യമായ നടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നുണ്ടെന്നും അവര്‍ക്ക് നീതി ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും കെ.കെ ശൈലജ അറിയിച്ചു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT