Around us

നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്, ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

നീതി ആയോഗിന്റെ രാജ്യത്തെ വലിയ സംസ്ഥാനങ്ങളുടെ മൊത്തം ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്. 2019-20 റഫറന്‍സ് വര്‍ഷത്തെ കണക്ക് പ്രകാരമാണ് സൂചിക തയ്യാറാക്കിയത്.

രണ്ടാം സ്ഥാനത്ത് തമിഴ്‌നാടും ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശുമാണ്. നീതി ആയോഗ് പുറത്തുവിടുന്ന ആരോഗ്യ സൂചികയുടെ നാലാമത്തെ റൗണ്ട് ആണിത്. മൂന്നാം സ്ഥാനത്ത് തെലങ്കാനയാണ്.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാമാണ് ഒന്നാമത്. ത്രിപുര രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നാഗാലാന്‍ഡ് ആണ് ഏറ്റവും പിറകില്‍.

പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട്, ആസ്തി എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് നീതി ആയോഗ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT