Around us

മൈസൂരു കൂട്ടബലാത്സംഗം, പ്രതികളെ ഹൈദരാബാദ് മോഡലില്‍ വെടിവെച്ചു കൊല്ലണമെന്ന് കുമാരസ്വാമി

മൈസൂരു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ഹൈദരാബാദ് മോഡലില്‍ വെടിവെച്ചു കൊല്ലണമെന്ന് മുന്‍മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ പ്രതികളെ അനുവദിച്ചു കൂടാ എന്നും ഹൈദരാബാദ് പൊലീസിന്റെ നടപടി കര്‍ണാടകയും മാതൃകയാക്കണമെന്നുമായിരുന്നു കുമാരസ്വാമിയുടെ പരാമര്‍ശം. അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഉത്തരേന്ത്യക്കാരിയായ എം.ബി.എ വിദ്യാര്‍ത്ഥിനിയാണ് ചൊവ്വാഴ്ച രാത്രി മൈസൂരു നഗരത്തിലെ ചാമുണ്ഡി മലയടിവാരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലായിരുന്നു പൊലീസിന് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. സംഭവസമയം ചാമുണ്ഡി മലയടിവാരത്ത് ഉണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതില്‍ ആറ് സിമ്മുകള്‍ പെണ്‍കുട്ടിയുടെ കോളേജിലെ വിദ്യാര്‍ത്ഥികളുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ മൂന്നെണ്ണം കേരളത്തിലും ഒരെണ്ണം തമിഴ്‌നാട്ടിലും രജിസ്റ്റര്‍ ചെയ്തതാണ്.

പിറ്റേ ദിവസം പരീക്ഷ എഴുതാതെ നാല് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്നും പോയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഫൺ വിത്ത് ഫിയർ; സൂപ്പർ വിജയത്തിലേക്ക് "നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്"

മാരി സെൽവരാജ് സിനിമകളിൽ എന്തുകൊണ്ട് മെറ്റഫറുകൾ ഉപയോഗിക്കുന്നു? മറുപടിയുമായി സംവിധായകൻ

ഭീഷ്മപർവ്വം എനിക്ക് മിസ്സായ സിനിമ, ആ സമയം മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു: ഷറഫുദ്ദീൻ

ഒറ്റ ദിവസത്തെ കഥ പറയുന്ന പ്രണയ ചിത്രം 'ഇത്തിരി നേരം' തിയറ്ററുകളിലേക്ക്

ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ

SCROLL FOR NEXT