Around us

കാരാട്ട് റസാഖിനെതിരെ സന്ദീപിന്റെ ഭാര്യയുടെ മൊഴി ; പ്രതികളുമായി ഒരു ബന്ധവുമില്ലെന്ന് എംഎല്‍എ

സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എംഎല്‍എയ്ക്കും കാരാട്ട് ഫൈസലിനുമെതിരെ പ്രധാന പ്രതിയായ സന്ദീപ് നായരുടെ, ഭാര്യ സൗമ്യയുടെ മൊഴി. കൊടുവള്ളിയിലെ കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വര്‍ണം കടത്തുന്നത്. സ്വപ്‌നയുടെ ഒത്താശയോടെയാണ് സ്വര്‍ണക്കടത്തെന്നും മൊഴിയിലുണ്ട്. സ്വര്‍ണക്കടത്ത് എതിര്‍ത്തപ്പോള്‍ സന്ദീപ് ശാരീരിക ഉപദ്രവം നടത്തിയെന്നും സൗമ്യ കസ്റ്റംസിനോട് പറഞ്ഞിട്ടുണ്ട്. ജൂലായ് 8 നാണ് സന്ദീപിന്റെ ഭാര്യയെ വിളിപ്പിച്ച് കസ്റ്റംസ് മൊഴിയെടുത്തത്.

സ്വര്‍ണക്കടത്തിനെക്കുറിച്ച് സൗമ്യയ്ക്ക് കൃത്യമായ വിവരങ്ങളുണ്ടെന്നാണ് കസ്റ്റംസിന് വ്യക്തമായിരിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വീട്ടില്‍ കൊണ്ടുവന്നാണ് സന്ദീപ് സ്വര്‍ണം പുറത്തെടുത്തിരുന്നതെന്ന് അന്വേഷണസംഘത്തിന് നേരത്തേ വിവരം ലഭിച്ചിരുന്നു. എന്നാല്‍ പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്ന് കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെയും ഒരു എംഎല്‍എയുണ്ടെന്ന് പ്രതികള്‍ പറഞ്ഞിരുന്നില്ല. പറയാത്തൊരു കാര്യം ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രതിയുടെ ഭാര്യ പറഞ്ഞതാണ്. പ്രതികളുമായി ജീവിതത്തില്‍ ഇന്നേവരെ ഒരു ബന്ധവുമുണ്ടായിട്ടില്ല. സൗമ്യയുടെ മൊഴി വിശ്വസനീയമല്ല. അന്വേഷണസംഘത്തിന് തന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കാവുന്നതാണ്. ഇല്ലാത്ത കഥകള്‍ ആര്‍ക്ക് വേണ്ടിയോ കെട്ടിച്ചമച്ചതാണ്. റമീസിനെയോ മറ്റ് പ്രതികളെയോ അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT