Around us

'മാധ്യമങ്ങള്‍ പോകും, മൊഴി തിരുത്തണോയെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം; പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ്

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ജില്ലാ മജ്‌സിട്രേറ്റ്. മാധ്യമങ്ങള്‍ ഉടന്‍ പോകുമെന്നും മൊഴി തിരുത്തണോയെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നുമാണ് കുടുംബത്തോട് പറയുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ ലഷ്‌കര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

മാധ്യമങ്ങള്‍ വൈകാതെ പോയാലും തങ്ങള്‍ മാത്രമാണ് നിങ്ങളോടൊപ്പം ഉണ്ടാകുകയെന്ന് ജില്ലാ മജ്‌സിട്രേറ്റ് പറയുന്നു. ഉദ്യോഗസ്ഥരില്‍ നിന്നും മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് കുടുംബം പറയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കൊവിഡ് ബാധിച്ചായിരുന്നു പെണ്‍കുട്ടി മരിച്ചതെങ്കില്‍ നഷ്ടപരിഹാരം ലഭിക്കുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് ഒഴിവാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണം ജില്ലാ മജിസ്‌ട്രേറ്റ് തള്ളി. ആറ് കുടുംബാംഗങ്ങളോട് ഒന്നര മണിക്കൂറോളം സംസാരിച്ചിരുന്നു. കുടുംബത്തിന്റെ ആശങ്ക മാറ്റാനാണ് ശ്രമിച്ചതെന്നും ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT