Around us

വിദ്വേഷ പ്രസംഗം; പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. വെണ്ണലയിലെ മതവിദ്വേഷ പ്രസംഗകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

പി.സി ജോര്‍ജ് തുടര്‍ച്ചയായി വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുകയാണ് എന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

'തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ നടത്തിയതിന് സമാനമായ പ്രസംഗമാണ് വെണ്ണലയിലും നടത്തിയത്. അത് ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി വ്യക്തമാക്കിയിട്ടും സമാനമായ കുറ്റകൃത്യമാണ് പി.സി ജോര്‍ജ് നടത്തുന്നത്,' എന്നും പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം കോടതി സമാനമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞിരുന്നതല്ലേ എന്ന് പി.സി ജോര്‍ജിന്റെ അഭിഭാഷകരോട് എറണാകുളം സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കവെ ചോദിച്ചിരുന്നു. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് പി.സി ജോര്‍ജിന്റെ വാദം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT