Around us

പരാതിയില്‍ ഉറച്ച് ഹരിത മുന്‍ഭാരവാഹികള്‍; വനിതാകമ്മീഷന് മൊഴി നല്‍കി

എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ ഉറച്ച് ഹരിത മുന്‍ ഭാരവാഹികള്‍. വനിതാകമ്മീഷന് നേതാക്കള്‍ മൊഴി നല്‍കി. ഹരിത മുന്‍സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നി, മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ, എന്നിവരാണ് വനിതാ കമ്മീഷന്റെ കോഴിക്കോട്ടെ അദാലത്തിലെത്തി മൊഴി നല്‍കിയത്.

വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വിവരങ്ങള്‍ക്ക് പുറമെ കൂടുതല്‍ കാര്യങ്ങള്‍ വനിതാ കമ്മീഷന് മൊഴിയായി നല്‍കിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.

ഇതാദ്യമായാണ് ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് മൊഴി നല്‍കുന്നത്. അരമണിക്കൂറിലധികം നീണ്ട മൊഴിയെടുക്കലില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച നേതാക്കള്‍, പൊലീസ് നടപടികള്‍ക്ക് വേഗം പോരെന്നും വനിതാ കമ്മീഷനെ ധരിപ്പിച്ചു.

പൊലീസ് അന്വേഷണം വൈകാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. അദാലത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പി.കെ.നവാസിന് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കിയെങ്കിലും എത്തിയില്ല.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT