Around us

'നരേന്ദ്ര മോദിയുടെ പട്ടാളമായി പ്രവര്‍ത്തിക്കും'; ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ഹാര്‍ദിക് പട്ടേല്‍

നരേന്ദ്ര മോദിയുടെ പട്ടാളമായി പ്രവര്‍ത്തിക്കുമെന്ന് രാജിവെച്ച ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷമായിരുന്നു പ്രതികരണം. പുതിയ ഇന്ത്യ നിര്‍മ്മിക്കാനുള്ള നരേന്ദ്ര മോദിയുടെ ദൗത്യത്തിലെ ഒരു ചെറിയ പട്ടാളക്കാരനായി പ്രവര്‍ത്തിക്കുമെന്നാണ് ഹാര്‍ദിക് പറഞ്ഞത്.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഹാര്‍ദിക് പട്ടേല്‍ ഇന്നാണ് ബിജെപിയില്‍ ചേര്‍ന്നത്.

ദേശീയ, പ്രാദേശിക, സാമൂഹിക താത്പര്യത്തെ മുന്‍നിര്‍ത്തി എന്റെ ജീവിതത്തിന്റെ ഒരു ചെറിയ അധ്യായം തുടങ്ങുകയാണെന്ന് ഹാര്‍ദിക് പറഞ്ഞു.

തനിക്ക് പ്രത്യേകിച്ച് ഡിമാന്‍ഡുകളൊന്നുമില്ലെന്നും പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകനായി തുടരുമെന്നും ഹാര്‍ദിക്. കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് ഹാര്‍ദിക് പാര്‍ട്ടി വിട്ടത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT