Around us

‘വിചാരണയ്ക്ക് ഹാജരായില്ല’, ഹാര്‍ദിക് പട്ടേല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

THE CUE

രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദ്ദിക് പട്ടേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജനുവരി 24 വരെയാണ് കസ്റ്റഡി കാലാവധി. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഹാര്‍ദികിനെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദ് ജില്ലാ കോടതിയുടെ ഉത്തരവിലായിരുന്നു നടപടി. ഹാര്‍ദിക് വിചാരണ വൈകിപ്പിക്കുകയാണെന്ന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2015ല്‍ പട്ടീദാര്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് ഹാര്‍ദികിനെതിരെയുള്ള കേസ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഹാര്‍ദികിനെ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 2016ല്‍ ജാമ്യത്തിലിറങ്ങി. 2018ല്‍ ഹാര്‍ദികിനെ കൂടാതെ പ്രക്ഷോഭം നയിച്ച മറ്റുള്ളവര്‍ക്കെതിരെയും ശിക്ഷ വിധിച്ചു.

ഹാര്‍ദികിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സ്വീകരിച്ച കോടതി ശനിയാഴ്ച ഹാര്‍ദികിനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഹാര്‍ദിക് നിരന്തരം ഇളവ് തേടുകയാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് നടത്തുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT