Around us

നിര്‍ഭയ: പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; മരണവാറന്റ് മാറ്റിവെച്ചു

THE CUE

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. മറ്റൊരു ഉത്തരവ് വരുന്നത് വരെയാണ് മരണ വാറന്റ് മാറ്റിവെച്ചിരിക്കുന്നത്. ദില്ലി പട്യാല കോടതിയുടെതാണ് വിധി. നാല് പ്രതികളുടെയും വധശിക്ഷയും നീട്ടിവെച്ചു. വിനയ് ശര്‍മ്മയുടെ ഹര്‍ജിയിലാണ് വിധി.

നാളെയായിരുന്നു മരണവാറന്റിന്റെ കാലാവധി കഴിയുന്നത്. വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായതായി തീഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.ഡമ്മി പരീക്ഷണം നടത്തിയിരുന്നു.

കേസിലെ പ്രതി പവന്‍ കുമാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു വാദം. അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും പവന്‍കുമാര്‍ കോടതിയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നേരത്തെ പവന്‍ കുമാറിന്റെ ആവശ്യം തള്ളിയിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT