Around us

‘ഫുഡ് ഫാസിസം’ ; 18% ജിഎസ്ടി ഇടാക്കാമെന്നതില്‍ #HandsOffPorotta ഹാഷ്ടാഗ് പ്രചരണം 

THE CUE

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങ്ങിന്റെ ഉത്തരവിനെതിരെ ട്വിറ്ററില്‍ #HandsOffPorotta ഹാഷ്ടാഗ് പ്രചരണം. റൊട്ടിയല്ലാത്തതിനാല്‍ പൊറോട്ടയ്ക്ക് 5 ശതമാനമല്ല 18 % ജിഎസ്ടി തന്നെയാണ് ചുമത്തേണ്ടതെന്നാണ് ഉത്തരവ്. തീരുമാനം ഫുഡ് ഫാസിസമാണെന്ന് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഇതൊടൊപ്പം #HandsOffPorotta ഹാഷ്ടാഗ്‌ ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുകയുമായിരുന്നു. ഗോതമ്പ് പൊറോട്ടയും മലബാര്‍ പൊറോട്ടയും റൊട്ടി വിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്നും ജിഎസ്ടിയില്‍ വ്യക്തത വരുത്തണമെന്നും കാണിച്ച് ബംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡ്‌സ് ആണ് എഎആറിനെ സമീപിച്ചത്.

ഇഡ്ഡലി, ദോശ, പൊറോട്ട, തൈര്, പനീര്‍ തുടങ്ങി റെഡി ടു ഈറ്റ് വിഭവങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഐഡി ഫ്രഷ്. ചപ്പാത്തിയുടേത് പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി പരിധിയിലാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പൊറോട്ട ,റൊട്ടി വിഭാഗത്തില്‍ പെടുന്നതല്ലെന്നും ഇത്രയും ജിഎസ്ടി ഈടാക്കുന്നത് തുടരാമെന്നും എഎആര്‍ ഉത്തരവിടുകയായിരുന്നു. റൊട്ടിയെന്നത് പൂര്‍ണമായും പാകം ചെയ്തതാണ്, അത് നേരിട്ട് ഉപയോഗിക്കാവുന്നതുമാണ്,എന്നാല്‍ പൊറോട്ട മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നില്‍ക്കുന്നതും ഉപയോഗത്തിന് മുന്‍പ് ചൂടാക്കേണ്ടതുമാണ്. അതിനാല്‍ നികുതി ചുമത്താമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

'മോശമായതുകൊണ്ട് ഞാന്‍ ചെയ്യാതിരുന്ന അമ്പതോളം സിനിമകളാണ് മലയാള സിനിമക്ക് എന്റെ സംഭാവന'; ശ്രീനിവാസന്‍ പറഞ്ഞത്

ശ്രീനിവാസന്‍, കടുത്ത വിയോജിപ്പുള്ളവരും ആദരിച്ച പ്രതിഭ, മലയാള സിനിമയിലെ മാമൂലുകളെ തകര്‍ത്തയാള്‍; പിണറായി വിജയന്‍

ശ്രീനിവാസന്‍ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാള്‍, നഷ്ടപ്പെടുകയെന്നത് സങ്കടം; മോഹന്‍ലാല്‍

മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസൻ അന്തരിച്ചു

SCROLL FOR NEXT