Around us

ഗുരുവായൂരിലെ 'ഥാര്‍' അമല്‍ മുഹമ്മദിന്, ലേലത്തില്‍ പങ്കെടുത്തത് ഒരാള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കിയ മഹീന്ദ്രയുടെ ഥാര്‍ ലേലം ചെയ്തു. അമല്‍ മുഹമ്മദ് എന്ന 21 കാരന് വേണ്ടി അച്ഛനാണ് ഥാര്‍ ലേലത്തില്‍ വാങ്ങിയത്. അമല്‍ ബഹറൈനിലാണ്. അമലിന് വേണ്ടി സുഹൃത്താണ് ലേലം ഉറപ്പിക്കാനെത്തിയത്.

15,10000 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പറഞ്ഞു. ഒരേയൊരു വ്യക്തിയാണ് ഥാര്‍ ലേലത്തില്‍ വാങ്ങാന്‍ എത്തിയത്. എറണാകുളം സ്വദേശിയാണ് അമല്‍ മുഹമ്മദ്.

അമലിന് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന സുഹൃത്താണ് ഗുരുവായൂരിലെത്തി ലേലം ഉറപ്പിച്ചത്. നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷം അമല്‍ തന്നെ നേരിട്ടെത്തി ഥാര്‍ വാങ്ങിക്കുമെന്ന് സുഭാഷ് പണിക്കര്‍ പറഞ്ഞു.

15 ലക്ഷം രൂപയായിരുന്നു ലേലത്തില്‍ ഥാറിന്റെ അടിസ്ഥാന വിലയായി പ്രഖ്യാപിച്ചത്. ഇതും കൂട്ടി 10,000 രൂപ കൂടുതല്‍ വിളിച്ചാണ് അമല്‍ ഥാര്‍ സ്വന്തമാക്കിയത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാനെത്തിയത്.

ഡിസംബര്‍ നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്.

വിപണയില്‍ 13 ലക്ഷം മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍. 2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്.യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഫോര്‍ വീല്‍ ഡ്രൈവും മഹീന്ദ്ര ഥാറാണ്.

മറ്റൊരു 'മമ്മൂട്ടി വിസ്മയത്തിന്' സമയമായി; 'കളങ്കാവൽ' റിലീസ് പ്രഖ്യാപിച്ചു

150ൽ നിന്ന് 200 സ്ക്രീനുകളിലേക്ക്; രണ്ടാം വാരത്തിലും കുതിപ്പ് തുടർന്ന് "പെറ്റ് ഡിറ്റക്റ്റീവ്"

നൗഫൽ അബ്ദുള്ളയുടെ ആദ്യ സിനിമ എന്നതാണ് നൈറ്റ് റൈഡേഴ്സിലേക്ക് ആകർഷിച്ച ആദ്യ ഘടകം: സജിന്‍ അലി

'കളിക്കള'ത്തിലെ കള്ളനെ തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചനകളുണ്ട്: സത്യൻ അന്തിക്കാട്

ജോജു ജോർജ്-ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT