Around us

ഥാര്‍ അമല്‍ മുഹമ്മദിന് തന്നെ; ലേലത്തിന് ഭരണസമിതിയുടെ അംഗീകാരം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ അമല്‍ മുഹമ്മദിന് തന്നെ. ഥാര്‍ ലേലത്തിന് ഭരണസമിതി അംഗീകാരം നല്‍കി. ലേലത്തിന് പിന്നാലെ ഥാര്‍ സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം കൈമാറുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞിരുന്നു.

ലേലം ഉറപ്പിച്ച ശേഷം പിന്മാറുന്നത് ശരിയല്ലെന്നും, പിന്മാറിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അമലിന് വേണ്ടി ലേലത്തിനെത്തിയ സുഹൃത്ത് സുഭാഷ് പണിക്കര്‍ പറഞ്ഞിരുന്നു.

പതിനഞ്ച് ലക്ഷം രൂപ വിലയിട്ട വാഹനം 15,10000 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. ഒരേയൊരു വ്യക്തിയാണ് ഥാര്‍ ലേലത്തില്‍ വാങ്ങാന്‍ എത്തിയത്.

എത്രവിലയ്ക്കും അമല്‍ വാഹനം വാങ്ങാന്‍ തയ്യാറായിരുന്നുവെന്ന് സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ തൊട്ടടുത്ത് നിന്നിരുന്ന ദേവസ്വം പ്രസിഡന്റ് അങ്ങനെയെങ്കില്‍ പുനരാലോചന ചിലപ്പോള്‍ വേണ്ടി വരുമെന്ന് പറയുകയായിരുന്നു.

ഡിസംബര്‍ നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്.

വിപണയില്‍ 13 ലക്ഷം മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍. 2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്.യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഫോര്‍ വീല്‍ ഡ്രൈവും മഹീന്ദ്ര ഥാറാണ്.t

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

പ്രീതി മുകുന്ദന്റെ കിടിലൻ ഡാൻസും, ഒപ്പം ആ 'പഴയ നിവിനും'; കളറായി 'സർവ്വം മായ'യിലെ ആദ്യഗാനം

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

SCROLL FOR NEXT