Around us

ഗുജറാത്ത് കലാപം, മോദിക്ക് ക്ലീന്‍ ചിറ്റ് തന്നെയെന്ന് സുപ്രീം കോടതി; സാകിയ ജാഫ്രിയുടെ ഹര്‍ജി തള്ളി

ഗുജറാത്ത് കലാപ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ശരിവെച്ച് സുപ്രീം കോടതി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ഇഹ്‌സാന്‍ ജാഫ്രി കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

പ്രത്യേക അന്വേഷണ സംഘം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നതുള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു സാകിയയുടെ ഹര്‍ജി.

ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ്വര്‍ മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

കലാപത്തിനിടെ അലഹബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയിലുണ്ടായ സംഘര്‍ഷത്തിലാണ് സാകിയയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെടുന്നത്.

2012 ഫെബ്രുവരി എട്ടിന് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോദി അടക്കം 63 പേരെ വിചാരണ ചെയ്യാന്‍ തക്ക തെളിവുകളില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നുമാണ് പറഞ്ഞിരുന്നത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT