Around us

ഗൗരി ലങ്കേഷ് വധം : ഗൂഢാലോചന നടത്തിയതിലെ പ്രധാനി പിടിയില്‍ 

THE CUE

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഋഷികേശ് ദേവ്ദികര്‍ എന്ന മുരളിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. 44 കാരനായ ഇയാള്‍ വ്യാഴാഴ്ചയാണ് എസ്‌ഐടിയുടെ വലയിലായത്. സനാതന്‍ സന്‍സ്തയെന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഋഷികേശ് ദേവ്ദികര്‍. ഗൗരി ലങ്കേഷിനെ വധിച്ചതിന് പിന്നാലെ ഇയാള്‍ കടന്നുകളയുകയായിരുന്നു. മഹാരാശ്ട്ര ഔറംഗബാദ് സ്വദേശിയാണ് ഋഷികേശ്.

കൊലപാതകത്തിന്റെ ഗൂഢാലോനയിലെ പ്രധാനിയാണ് മുരളിയെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും മുഖ്യപ്രതികളെ ബംഗളൂരുവില്‍ എത്തിച്ചതും അവര്‍ക്കുള്ള കമീകരണങ്ങള്‍ നടത്തിയതും ഇയാളായിരുന്നു. 18 ാം പ്രതിയായാണ് ഇയാളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള തിരച്ചിലിലാണ് ഇയാള്‍ പിടിയിലായതെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 2017 സെപ്റ്റംബര്‍ 5 നാണ് ഗൗരി ലങ്കേഷ് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്ത് വെടിയേറ്റ് കൊല്ലപ്പെടുന്നത്.

വൈകീട്ട് ജോലി കഴിഞ്ഞ് കാറില്‍ വീട്ടുമുറ്റത്ത്പ്രവേശിച്ച് പുറത്തിറങ്ങിയതും, ബൈക്കില്‍ പിന്‍തുടര്‍ന്നിരുന്ന സംഘം ഗൗരിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഘപരിവാറിന്റെ നിശിത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിനെ സനാതന്‍ സന്‍സ്തയെന്ന തീവ്ര ഹിന്ദുത്വ സംഘടന കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 19 പ്രതികളാണുള്ളത്. ചിന്തകരും ആക്ടിവിസ്റ്റുകളുമായ നരേന്ദ്ര ധബോല്‍ക്കാല്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തില്‍ പങ്കാളികളായ ഗണേഷ് മിസ്‌കിന്‍, അമോല്‍ കാലെ, വീരേന്ദ്ര താവഡെ എന്നിവരായിരുന്നു ഗൗരി ലങ്കേഷ് വധത്തിലും ഉള്‍പ്പെട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT